Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SIT Grants Bail

എ​സ്ഐ​ടി ഒ​​​​രു​​​​ക്കിയ ജാ​മ്യം; ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യിൽ പ്ര​തി​പ​ക്ഷ നേ​താ​വ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ൽ ജാ​​​​മ്യം കി​​​​ട്ടാ​​​​നു​​​​ള്ള അ​​​​വ​​​​സ​​​​രം മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ എ​​​​സ്ഐ​​​​ടി ഒ​​​​രു​​​​ക്കികൊ​​​​ടു​​​​ത്ത​​​​താ​​​​ണെ​​​​ന്ന് ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ. 90 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ സ്വാ​​​​ഭാ​​​​വി​​​​ക ജാ​​​​മ്യം കി​​​​ട്ടും. അ​​​​താ​​​​ണ് പ​​​​ത്മ​​​​കു​​​​മാ​​​​റി​​​​ന് ല​​​​ഭി​​​​ച്ച​​​​ത്.​​​​

എ​​​​ല്ലാ തെ​​​​ളി​​​​വു​​​​ക​​​​ളും ന​​​​ശി​​​​പ്പി​​​​ക്കാ​​​​ൻ രാ​​​​ഷ്്‌ട്രീയ പി​​​​ൻ​​​​ബ​​​​ല​​​​മു​​​​ള്ള പ്ര​​​​തി​​​​ക​​​​ളാ​​​​ണ് പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​ന്ന​​​​ത്. കേ​​​​സ് എ​​​​ങ്ങു​​​​മെ​​​​ത്താ​​​​തെ അ​​​​വ​​​​സാ​​​​നി​​​​ക്കും. തെ​​​​ളി​​​​വു​​​​ക​​​​ൾ ന​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടും. അ​​​​ത്ര​​​​യും സ്വാ​​​​ധീ​​​​ന​​​​മു​​​​ള്ള​​​​വ​​​​രാ​​​​ണ് പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ​​​​ത്. പ്ര​​​​തി​​​​ക​​​​ൾ അ​​​​ക​​​​ത്താ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ പോ​​​​ലും തെ​​​​ളി​​​​വു​​​​ക​​​​ൾ ശേ​​​​ഖ​​​​രി​​​​ക്കാ​​​​നാ​​​​യി​​​​ല്ല. പ്ര​​​​തി​​​​ക​​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യാ​​​​ൽ തെ​​​​ളി​​​​വി​​​​ന്‍റെ എ​​​​ന്തെ​​​​ങ്കി​​​​ലും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​തും ന​​​​ശി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടും. പ്ര​​​​തി​​​​ക​​​​ളെ​​​​ല്ലാം സി​​​​പി​​​​എ​​​​മ്മു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണ്.

അ​​​​റ​​​​സ്റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ടേ​​​​ണ്ട​​​​വ​​​​രി​​​​ലേ​​​​ക്കു​​​​പോ​​​​ലും കേ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം പോ​​​​യി​​​​ല്ല. പ്ര​​​​തി​​​​ക​​​​ളെ​​​​യെ​​​​ല്ലാം ര​​​​ക്ഷി​​​​ക്കു​​​​ന്നു. അ​​​​ക​​​​ത്തു​​​​ള്ള​​​​വ​​​​ർ എ​​​​ന്തെ​​​​ങ്കി​​​​ലും പ​​​​റ​​​​ഞ്ഞാ​​​​ൽ പു​​​​റ​​​​ത്തു​​​​ള്ള​​​​വ​​​​രും പ്ര​​​​തി​​​​ക​​​​ളാ​​​​കും. അ​​​​തു​​​​കൊ​​​​ണ്ട് അ​​​​ക​​​​ത്തു​​​​ള്ള​​​​വ​​​​രെ ര​​​​ക്ഷി​​​​ക്കാ​​​​ൻ ന​​​​ട​​​​ത്തി​​​​യ ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന​​​​യു​​​​ടെ പ​​​​രി​​​​ണി​​​​ത​​​​ഫ​​​​ല​​​​മാ​​​​ണ് ഇ​​​​പ്പോ​​​​ൾ കാ​​​​ണു​​​​ന്ന​​​​ത്.

അ​​​​ന്വേ​​​​ഷ​​​​ണം കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് ക​​​​രു​​​​തി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ 90 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം പ്രാ​​​​ഥ​​​​മി​​​​ക കു​​​​റ്റ​​​​പ​​​​ത്രം പോ​​​​ലും ന​​​​ൽ​​​​കി​​​​യി​​​​ല്ല. അ​​​​തി​​​​നി​​​​ടെ ത​​​​ന്ത്രി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത് എ​​​​ന്തി​​​​നാ​​​​ണെ​​​​ന്നു പോ​​​​ലും പ​​​​റ​​​​ഞ്ഞി​​​​ല്ല.

ത​​​​ന്ത്രി​​​​യെ പോ​​​​ലെ ഒ​​​​രാ​​​​ളെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്യു​​​​ന്പോ​​​​ൾ എ​​​​ന്ത് കു​​​​റ്റ​​​​കൃ​​​​ത്യ​​​​മാ​​​​ണ് അ​​​​ദ്ദേ​​​​ഹം ചെ​​​​യ്ത​​​​തെ​​​​ന്ന് പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തോ​​​​ട് പ​​​​റ​​​​യാ​​​​നു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം എ​​​​സ്ഐ​​​​ടി​​​​ക്കു​​​​ണ്ട്. ത​​​​ന്ത്രി​​​​ക്കെ​​​​തി​​​​രേ തെ​​​​ളി​​​​വി​​​​ന്‍റെ ക​​​​ണി​​​​ക പോ​​​​ലും ഇ​​​​ല്ലെ​​​​ന്നാ​​​​ണ് കോ​​​​ട​​​​തി പ​​​​റ​​​​ഞ്ഞ​​​​ത്.

ശ​​​​ബ​​​​രി​​​​മ​​​​ല യു​​​​വ​​​​തീ പ്ര​​​​വേ​​​​ശ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് സി​​​​പി​​​​എം ന​​​​വോ​​​​ത്ഥാ​​​​ന​​​​മു​​​​ണ്ടാ​​​​ക്കാ​​​​ൻ പോ​​​​യി. അ​​​​വ​​​​സാ​​​​നം അ​​​​തി​​​​ൽ നി​​​​ന്നെ​​​​ല്ലാം മാ​​​​പ്പ് പ​​​​റ​​​​ഞ്ഞ് പി​​​​ൻ​​​​മാ​​​​റി. എ​​​​ന്നി​​​​ട്ടും സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ ഇ​​​​ത്ര​​​​കാ​​​​ല​​​​മാ​​​​യി​​​​ട്ടും സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം തി​​​​രു​​​​ത്തി ന​​​​ൽ​​​​കാ​​​​ൻ ത​​​​യാ​​​​റാ​​​​കാ​​​​തി​​​​രു​​​​ന്ന​​​​ത് എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണ്? ഇ​​​​പ്പോ​​​​ൾ യു​​​​വ​​​​തീ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തെ എ​​​​തി​​​​ർ​​​​ത്ത് സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ലം ന​​​​ൽ​​​​കാ​​​​ൻ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡാ​​​​ണ് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ത്ത​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up